ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കു മുകളില്‍ മരം വീണു
1547576
Saturday, May 3, 2025 7:15 AM IST
പേരൂര്‍ക്കട: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ കൂറ്റന്‍ മാവ് വീണു. ശക്തമായ മഴയില്‍ തിരുമല അരയല്ലൂരില്‍ ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം.
ഓട്ടോ തിരുമലയില്‍ നിന്ന് പേയാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.
വാഹനം അരയല്ലൂരിലെത്തിയപ്പോള് സമീപത്തെ വീടിന്റെ കോമ്പൗണ്ടില്‍ നിന്ന മാവാണ് വേരോടെ പിഴുത് ഓട്ടോയുടെ മുന്‍വശത്ത് വീണത്. ഡ്രൈവര്‍ക്കും യാത്രക്കാരനും നിസാര പരിക്കേറ്റു.
ഇവര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് മൂന്നുമണിക്കൂറാണ് ഗതാഗതം തടസപ്പെട്ടത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മരശിഖരങ്ങള്‍ മുറിച്ചുനീക്കിയത്.