ഋഷിമംഗലം കൃഷ്ണൻ നായർ ഓർമദിനവും പുരസ്കാര സമർപ്പണവും അഞ്ചിന്
1547574
Saturday, May 3, 2025 7:15 AM IST
തിരുവനന്തപുരം: കേരളത്തിലെ ശബ്ദാനുകരണ കലയുടെ പിതാവ് ഋഷിമംഗലം കൃഷ്ണൻ നായരുടെ 50-ാമത് ഓർമ ദിനവും പുരസ്കാര സമർപ്പണവും ആദരം ചടങ്ങും അഞ്ചിന് വൈകുന്നേരം മൂന്നു മുതൽ തൈക്കാട് ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതി ഹൈക്യൂ തിയറ്ററിൽ നടക്കും . ആറിന് ചലച്ചിത്ര നടൻ ജഗതി ശ്രീകുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഋഷിമംഗലം കൃഷ്ണൻ നായർ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്.നായർ, സെക്രട്ടറി സാബുകൃഷ്ണ എന്നിവർ അറിയിച്ചു.
നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ അധ്യക്ഷനായിരിക്കും. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ഡോ. പുനലൂർ സോമരാജൻ, ഡോ.എം.എസ്.ഫൈസൽഖാൻ, എം. ആർ.ഗോപകുമാർ, ദിനേശ് പണിക്കർ, വഞ്ചിയൂർ പ്രവീൺകുമാർ, അപർണ രാജീവ്, മധു പുന്നപ്ര, കെ.ആർ.അജയൻ, റഹിം പനവൂർ, രാഗീഷ് രാജ ,
എസ്.മഞ്ജുളാദേവി, അശോക് കരകുളം തുടങ്ങിയവർക്ക് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പുരസ്കാര സമർപ്പണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. എംഎൽഎമാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. കവി വിനോദ് വൈശാഖി മുഖ്യ പ്രഭാഷണം നടത്തും.
ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, ഹാരിസ് ഡാനിയേൽ, പാളയം രാജൻ, വി.കെ. മോഹൻ, വാവ സുരേഷ്, അഡ്വ.ബി. ജയചന്ദ്രൻ നായർ, പ്രതാപൻ കിഴക്കേമഠം, സുരേഷ് തമ്പി തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് മ്യൂസിക് നൈറ്റ് നടക്കും.