മേയ് ദിനാചരണം സംഘടിപ്പിച്ചു
1547575
Saturday, May 3, 2025 7:15 AM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കേരള ലേബർ മൂവ്മെന്റിന്റെ (കെഎൽഎം ) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ മേയ് ദിനാചരണം 2025 സംഘടിപ്പിച്ചു. രാവിലെ കൊറ്റാമം ലിറ്റിൽ ഫ്ലവർ പള്ളിയിൽ പ്രത്യേക ദിവ്യബലി അർപ്പിച്ചു. തുടർന്ന് കെഎൽഎം ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ പതാക ഉയർത്തി.
കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. കെഎൽഎം നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎം രൂപത പ്രസിഡന്റ് ദേവരാജൻ, കെഎൽഎം വൈസ് പ്രസിഡന്റ് ലത, കമ്മീഷൻ സെക്രട്ടറി വത്സല ബാബു, പ്രോജക്ട് ഓഫിസർ മൈക്കിൾ, ഹൗസിംഗ് കോ-ഓർഡിനേറ്റർ ബിന്ദു,ഉണ്ടൻകോട് മേഖല ആനിമേറ്റർ പുഷ്പലത, അഗസ്റ്റീന, കെഎൽഎം ആനിമേറ്റർമാരായ ശശികുമാർ, ജയരാജ് എന്നിവർ പ്രസംഗിച്ചു.
തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും മധുര വിതണം നടത്തുകയും ചെയ്തു. മേയ് ദിനത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. നാലിന് ഫൊറോന, യൂണിറ്റ് തലങ്ങളലിൽ മേയ് ദിനാചരണം സംഘടിപ്പിക്കും.
നെയ്യാറ്റിന്‍കര: ഐഎൻടിയുസി പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയ് ദിനം നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഇളവനിക്കര സാം അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ടി.സുകുമാരൻ, വടകോട് അജി, ജി.ഗോപകുമാർ, മാമ്പഴക്കര രാജീവ്, പെരുമ്പഴുതൂർ ശ്രീകുമാർ, കളത്തുവിള സന്തോഷ്, അജയൻ കോട്ടൂർ, കളത്തുവിള സുനിൽ, യൂണിറ്റ് കൺവീനർ കെ. ജോസ് എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട് : മൂഴി ടിപ്പുകൾച്ചറൽ സൊസൈറ്റിയുടെയും ഗാന്ധിയൻ കർമവേദിയുടെയും ആഭിമുഖ്യത്തിൽ മേയ് ദിനാചരണവും മുതിർന്ന തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു.
സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷതവഹിച്ചു. യോഗത്തിൽമേയ് ദിനാചരണവും ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ കെ.സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, മുഹമ്മദ് ഇല്യാസ്, നെടുമങ്ങാട് നസീർ, പുലിപ്പാറ യൂസഫ്, വേട്ടം പള്ളി രാജൻ, അനാൻ ഹാഫിസ് തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട:പെരുങ്കടവിള പഞ്ചായത്തിലെ എഐടിയുസി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്, ചുമട്ട് തൊഴിലാളി യൂണിയന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേയ് ദിനാചരണം എഐടിയുസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സി.സുന്ദ രേശന് നായര്‍ പതാക ഉ യര്‍ത്തി ഉദ്ഘാടനം ചെയ്തു.
സിപിഐ പാറശാലമണ്ഡലം സെക്രട്ടറി ആനാവൂര്‍ മണികണ്ഠന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാനക്കോട് ബലരാജ്, ബിന്ദുലാല്‍,ജി.ജെയ്സന് തുടങ്ങിയവര്‍ പ്രസംഗിച്ചു.