അയല്‍വാസിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ പിടിയില്‍
1547829
Sunday, May 4, 2025 7:10 AM IST
പേരൂര്‍ക്കട: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ ഒരാള്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മണക്കാട് കാലടി മരുതൂര്‍ക്കടവ് വാഴവിളാകം മേലിട്ടവീട്ടിൽ രാഹുല്‍ (27) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 7.15നായിരുന്നു കേസിനാസ്പദമായ സംഭവം. കാലടി സ്വദേശി ഷാജി (58) ആണ് ആക്രമണത്തിന് ഇരയായത്. ഇരുവരും അയല്‍വാസികളാണ്. പ്രതിയുടെ ബന്ധുവിനെതിരേ ഷാജി പോലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധമായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഷാജിയുടെ വീട്ടിലെത്തിയ പ്രതി ഇയാളെ കത്രിക ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷാജി ആശുപത്രിയില്‍ ചികിത്സ തേടി. കരമന സിഐ അനൂപ്, എസ്ഐമാരായ സന്ദീപ്, അജിത്ത്, കൃഷ്ണകുമാര്‍, അനില്‍, സിപിഒമാരായ സാജന്, ശരത്ത് എന്നിവരാണ് വീട്ടില്‍നിന്നും പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.