യുവതിയെ ആക്രമിച്ച ഗുണ്ട പിടിയിൽ
1547836
Sunday, May 4, 2025 7:11 AM IST
നെടുമങ്ങാട്: വട്ടപ്പാറ ചീരണിക്കര സ്വദേശിയായ സുരഭിയെ വീട്ടിൽ കയറി ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതിയായ ചീരാണികര വെട്ടുപാറ കിഴക്കുംകര വീട്ടിൽ സംഗീതി (33)നെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയുടെ പേരിൽ ആറോളം കേസുകൾ നിലവിലുണ്ട്.
പരാതിക്കാരിയുടെ ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്നാന്നാണ് പ്രതിയും കൂട്ടാളിയായ ദിനേശും ചേർന്നു കഴിഞ്ഞ 28നു പരാതിക്കാരിയെ ദേഹോപദ്രവംഎല്പിച്ചത്.
ദിനേഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ് തു റിമാൻഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന സംഗീതിനെ ബന്ധു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോട തി റിമാൻഡ് ചെയ്തു.