വിഴിഞ്ഞം പദ്ധതി സാക്ഷാത്കാരത്തിന് പിന്നിൽ ഉമ്മൻചാണ്ടി : എം.വിൻസന്റ് എംഎൽഎ
1547573
Saturday, May 3, 2025 7:15 AM IST
വിഴിഞ്ഞം : വിഴിഞ്ഞം പദ്ധതി സാക്ഷാത്കാരത്തിന് പിന്നിൽ ഒറ്റ പേരേയുള്ളു, അത് ഉമ്മൻ ചാണ്ടിയാണെന്ന് അഡ്വ. എം.വിൻസന്റ് എംഎൽഎ . വിഴിഞ്ഞം തുറമുഖവാടത്തിന് സമീപം വിഴിഞ്ഞം-മുക്കോല ജംഗ്ഷനിൽ ഇന്നലെരാവിലെ പൊതുജനങ്ങളെ അണിനിരത്തി കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി.അംഗം വിൻസന്റ് ഡി. പോൾ, ഡിസിസി ഭാരവാഹികളായ കെ.ബി.അഭിലാഷ്, പി.കെ.സാംദേവ്, സി.എസ്. ലെനിൻ,
മണ്ഡലം പ്രസിഡന്റുമാരായ മുക്കോല ബിജു, വിഴിഞ്ഞം ആംബ്രോസ്, പരണിയം ഫ്രാൻസിസ്, ബാലരാമപുരം അർഷാദ്, പുന്നക്കുളം ബിനു, അനിൽ, ശശിധരൻ നാടാർ, അനിൽ വി. സലാം, രവീന്ദ്രൻ, വിഴിഞ്ഞം സക്കീർ, അനിൽകുമാർ, വിഴിഞ്ഞം യേശുദാസ്, ഫ്രീഡ സൈമൺ തുടങ്ങിയവർ പങ്കെടുത്തു.