യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
1547946
Sunday, May 4, 2025 11:34 PM IST
വിഴിഞ്ഞം : യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം പയറ്റുവിള തേരിവിള വീട്ടിൽ മണിയന്റെ മകൻ മനു (33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ വിടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായി പോലീസ് അറിയിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു.