ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു
1547589
Saturday, May 3, 2025 7:26 AM IST
നെയ്യാറ്റിന്‍കര : കനത്ത മഴയിലും ഇടിമിന്നലിലും മരങ്ങള്‍ക്ക് നാശം.ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഇരുന്പില്‍ തെക്കുനടയില് സ്വകാര്യ പുരയിടത്തിലെ തെങ്ങിന് തീപിടിച്ചു നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം എത്തി തീയണച്ചു.
വണ്ടന്നൂര്‍ സി.എസ്.ഐ ദേവാലയത്തിനു സമീപം തെങ്ങ് റോഡിലേയ്ക്ക് കടപുഴകി റോഡ് ബ്ലോക്കായി. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം മരം മുറിച്ച് നീക്കി ഗതാഗത തടസം ഒഴിവാക്കി.