പ​ന്നി​ക്കോ​ട്ടൂ​ർ-​ചെ​മ്പ​നോ​ട റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​സ​ഹം
Thursday, September 22, 2022 11:09 PM IST
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ഉ​ൾ​പ്പെ​ട്ട പ​ന്നി​ക്കോ​ട്ടൂ​ർ-​ചെ​മ്പ​നോ​ട റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​സ​ഹ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം.
പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന റോ​ഡും സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​യ്ക്കും പോ​കു​ന്ന റോ​ഡാ​ണി​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് യാ​ത്ര ദു​രി​ത​മാ​യി മാ​റി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.