ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു
Saturday, October 1, 2022 11:54 PM IST
കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പ്പാ​ലം ടൗ​ണി​ൽ ര​ണ്ട് പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. തൊ​ട്ടി​ൽ​പ്പാ​ല​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ മ​രു​തോ​റ ച​ന്ദ്ര​ൻ, ക​ർ​ണാ​ട​ക സ്വ​ദേ​ശി റാം ​എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും റാ​മി​നെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പ​ട്ടി​യെ നാ​ട്ടു​കാ​ർ അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. തൊ​ട്ടി​ൽ​പ്പാ​ലം ടൗ​ണി​ൽ അ​ല​ഞ്ഞ് തി​രി​യു​ന്ന മ​റ്റ് തെ​രു​വ് നാ​യ്ക്ക​ള​യും ഈ ​നാ​യ ക​ടി​ച്ച​താ​ണെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ര​ണ്ട് പേ​രെ ക​ടി​ച്ച നാ​യ​ക്ക് പേ​യി​ള​കി​യ​താ​ണോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ടൗ​ണി​ലെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.