ആദ്യകാല മിഷൻ ലീഗ് പ്രവർത്തകരെ ആദരിച്ചു
1227118
Monday, October 3, 2022 12:30 AM IST
കോടഞ്ചേരി: കോടഞ്ചേരിയിലെ ആദ്യകാല മിഷൻ ലീഗ് പ്രവർത്തകരെ കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് ആദരിച്ചു. താമരശേരി രൂപത വികാരി ജനറാൾ മോൺ.ജോൺ ഒറവങ്കര, ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐകുളമ്പിൽ, അസി. വികാരിമാരായ ഫാ. ജെസ്വിൻ തുറവയ്ക്കൽ, ഫാ.സജിൻ തളിയൻ, മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. പ്രിയേഷ് തേവടിയിൽ, ഫാ. പ്രിൻസ് ഏഴാനിക്കാട്ട്, ആന്റണി ചൂരപ്പൊയ്കയിൻ, ജോൺസൺ തെങ്ങുംതോട്ടത്തിൽ, ജോർജ് പൈകയിൽ, ദേവസ്യ പൈകയിൽ, അഭിനവ് ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
ബാലവേദി അംഗങ്ങളെ ആദരിച്ചു
കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, പരീക്ഷയിൽ ഉന്നത വജയം നേടിയ ബാലവേദി അംഗങ്ങളെ ആദരിച്ചു.
സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ബാലഗോപാലൻ ഉപഹാര വിതരണം നടത്തി. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ, സെക്രട്ടറി കെ. ശൈലേഷ്, വി.സി. മുഹമ്മദാല, എൻ. പ്രേംജിത്ത്, പി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.