ആറു ലിറ്റര്‍ വിദേശമദ്യവുമായി പിടിയിൽ
1227435
Tuesday, October 4, 2022 12:45 AM IST
കൊയിലാണ്ടി: ആറു ലിറ്റര്‍ വിദേശമദ്യവുമായി ഒരാൾ പോലീസ് പിടിയിൽ. ചേലിയ വലിയ പറമ്പത്ത് ജയൻ (45) ആണ് പിടിയിലായത്. കൊയിലാണ്ടി സിഐ എൻ. സുനിൽകുമാറിനും എസ്ഐ എം.എൻ.അനുപിനും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്ഐ അരവിന്ദൻ , എഎസ്ഐ അഷറഫ്, എംഎസ്പിയിലെ സജിത് ലാൽ, അഭിലാൽ, സിപിഒ ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേലിയ ടൗണിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തംഗം ബാബു പൊലികുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികളെ കുറിച്ചും അടുത്ത സാമ്പത്തിക വർഷത്തേക്ക് തയ്യാറാക്കേണ്ട ആക്ഷൻ പ്ലാനിനെ കുറിച്ചും നീരുറവ്, ഉന്നതി എന്നീ പദ്ധതികളെക്കുറിച്ചും തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ഇ. റാസിഖ് വിശദീകരിച്ചു. പന്നിക്കോട് എയുപി സ്കൂളിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ രതീഷ് കളക്കുടിക്കുന്നത്ത്, അബ്ദുൽ മജീദ് രിഹ്ല, മറിയം കുട്ടിഹസ്സൻ, ഫസൽ കൊടിയത്തൂർ എന്നിവർ പ്രസംഗിച്ചു.