അങ്കണവാടിക്ക് ഫർണിച്ചറുകളും വാട്ടർ ടാങ്കും വാങ്ങി നൽകി മാതൃകയായി വാർഡ് അംഗം
1264664
Saturday, February 4, 2023 12:05 AM IST
മുക്കം: നിരവധി കുട്ടികൾ പഠിക്കുന്ന തോട്ടുമുക്കം മാടാമ്പിയിലെ അങ്കണവാടിയിൽ ഒരു മീറ്റിംഗ് നടക്കുന്ന സമയത്ത് രക്ഷിതാക്കൾക്ക് ഒന്ന് ഇരിക്കാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. ആവശ്യമായ ഫർണീച്ചറുകളുടെ അഭാവമായിരുന്നു കാരണം.
മാത്രമല്ല ശുദ്ധമായ കുടിവെള്ളം ശേഖരിക്കാൻ ഒരു വാട്ടർ ടാങ്കോ ഭക്ഷണം പാകം ചെയ്യാൻ കുക്കറോ മറ്റ് പാത്രങ്ങളോ ഉണ്ടായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞ വാർഡ് അംഗവും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ദിവ്യ ഷിബു ആവശ്യമായ കസേരകളും വാട്ടർ ടാങ്കും കുക്കറും പാത്രങ്ങളും സംഘടിപ്പിച്ച് നൽകുകയായിരുന്നു.
അങ്കണവാടി ടീച്ചർ ആനിയമ്മ, ഹെൽപ്പർ രാധ, രക്ഷിതാക്കൾ കുട്ടികൾ എന്നിവർ ചേർന്ന് ഫർണിച്ചറുകൾ ഏറ്റുവാങ്ങി.