ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി
Thursday, March 23, 2023 11:40 PM IST
കോ​ഴി​ക്കോ​ട്: വേ​ളം പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ന​ഗ​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഡ്രോ​ണ്‍ പ​രീ​ക്ഷ​ണം കൗ​തു​ക​മാ​യി. നെ​ല്‍​കൃ​ഷി​ക്ക് വ​ള​പ്ര​യോ​ഗ​ത്തി​നാ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത്.

കേ​ന്ദ്ര സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും വേ​ളം കൃ​ഷി ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷ​മ​മൂ​ല​ക​ങ്ങ​ള്‍ ത​ളി​ക്കു​ന്ന​തി​ന്‍റെ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ കെ​എ​യു സ​മ്പൂ​ര്‍​ണ മ​ള്‍​ട്ടി​മി​ക്‌​സ് എ​ന്ന സൂ​ക്ഷ​മ വ​ള​ക്കൂ​ട്ടാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ത​ളി​ച്ച​ത്. ക​ര്‍​ഷ​ക​ര്‍​ക്കാ​യി നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ സൂ​ക്ഷ​മ മൂ​ല​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

പെ​രു​വ​യ​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് വ​ളം പ്ര​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി. ഡ്രോ​ണ്‍ പ​റ​ത്ത​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ഈ​മ കു​ള​മു​ള്ള​തി​ല്‍ നി​ര്‍​വ​ഹി​ച്ചു.