റാഗിംഗിന്‍റെ പേരില്‍ മര്‍ദിച്ചതായി പരാതി, നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
Sunday, March 26, 2023 12:04 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ല്‍ റാ​ഗിം​ഗി​ന്‍റെ പേ​രി​ല്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.​ഒ​ന്നാം വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ല്‍ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ 4 പേ​രെ കോ​ള​ജി​ല്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്തു.