കൂടരഞ്ഞി: കെഎസ്ഇബിയുടെ അന്യായമായ വൈദ്യുതി സർചാർജ് വർധനയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി കൂമ്പാറ കെഎസ്ഇബി ഓഫിസിനു മുൻപിൽ ധർണ നടത്തി.
പൊതുജനത്തെ കൊള്ളയടിക്കുന്ന സർക്കാർ നടപടിക്കെതിരേ പൊതുജന പ്രതിഷേധം ഉയർന്നുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഡൽഹി,പഞ്ചാബ് സർക്കാർ നടപ്പിലാക്കിയതു പോലെ കേരളത്തിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി കൺവീനർ ജയിംസ് മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണയിൽ ജോസഫ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബൈജു വരിക്ക്യാനി, അംബ്രോസ് കൂടരഞ്ഞി,ഷെരീഫ് ചേന്ദമംഗല്ലൂർ, സെബാസ്റ്റ്യൻ കാക്യാനി, ഷിജോ നെടുംകൊമ്പിൽ, ജോസ് മുള്ളനാനി, ബാബു ഐക്കരശ്ശേരി, മനു പൈമ്പള്ളി എന്നിവർ പ്രസംഗിച്ചു.