താമരശേരി: ഓമശേരി പഞ്ചായത്തില്‍ നിലവിലുള്ള ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍(പിബിആര്‍) പരിഷ്കരിച്ച് രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പഞ്ചായത്ത് തല പിബിആര്‍ അപ്ഡേഷന് കാമ്പയിന് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് യൂനുസ് അമ്പലക്കണ്ടി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.പി. മഞ്ജു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സൈനുദ്ദീന്‍ കൊളത്തക്കര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണണ്‍ ഒ.പി. സുഹറ, പഞ്ചായത്തംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരന്, എം.എം. രാധാമണി, കെ.പി. രജിത,പി.കെ. ഗംഗാധരന്,സി.എ. ആയിഷ ടീച്ചര്‍,അശോകന് പുനത്തില്‍, മൂസ നെടിയേടത്ത്, പി. ഇബ്രാഹീം ഹാജി, കെ. ആനന്ദകൃഷ്ണന്, എം. ഷീല, പഞ്ചായത്ത് ബിഎംസിഅംഗങ്ങളായ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ. ഖദീജ മുഹമ്മദ്, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സുരേഷ് പെരിവില്ലി, ആര്.എം. അനീസ് നാഗാളികാവ്, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് കെ.കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. അപ്ഡേഷന് ചുമതലയുള്ള വിദ്യാര്‍ഥികളായ ദില്‍ഷ പര്വിന്, ഫാത്വിമ ജുമാന എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദഗ്ദരാണ് പരിപാടിയില്‍ പങ്കെടുത്തത്. ജൈവ വൈവിധ്യ സംരക്ഷണ പ്രതിജ്ഞയോടു കൂടി കാമ്പയിന് സമാപിച്ചു.