കൊയിലാണ്ടി: ദേശീയപാത ബൈപാസിൽ മുത്താമ്പി റോഡിനെ കൊയിലാണ്ടി നഗരവുമായി ബന്ധിപ്പിക്കുന്ന മണമൽ അണ്ടർ പാസിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി.
ഇന്നലെ ഉച്ചമുതലാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. നാലര മീറ്റർ ഉയരവും ആറര മീറ്റർ വീതിയുമാണ് അണ്ടർ പാസിനുള്ളത്. ഇനിയും പ്രവർത്തി പൂർത്തിയാകാനുണ്ടെങ്കിലും വാഹനങ്ങൾ കടന്നു പോകാൻ അനുമതി നൽകുകയായിരുന്നു. ബൈപാസിൽ ആദ്യം പൂർത്തിയായ അണ്ടർപാസാണ് മണമൽ ഭാഗത്തേത്. നന്തി മുതൽ ചെങ്ങോട്ടുകാവ് വരെയാണ് ദേശീയ പാത ബൈപാസ് നിർമിക്കുന്നത്.