കോടഞ്ചേരിയിൽ കാർഷികോല്പന്ന വിപണന കേന്ദ്രം ആരംഭിച്ചു
1338356
Tuesday, September 26, 2023 12:32 AM IST
കോടഞ്ചേരി: വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിൽ കേരളയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി സ്വാശ്രയ കർഷക സമിതിയുടെ കീഴിൽ കാർഷികോല്പന്നങ്ങളുടെ വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
കർഷകസമിതി പ്രസിഡന്റ് സണ്ണി രാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജർ റാണി ജോർജ് പദ്ധതി വിശദീകരണം നടത്തി. കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ, വിഎഫ്പിസികെ ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ ജയരാജ് ജോസഫ്, വിഎഫ്പിസികെ മാർക്കറ്റിംഗ് മാനേജർ സഞ്ജയൻ, കോർപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, കേരള ബാങ്ക് മാനേജർ അനിരുദ്ധൻ, വാർഡ് അംഗം ലിസി ചാക്കോ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കോടഞ്ചേരി ബൈപാസ് റോഡിലാണ് വിപണന കേന്ദ്രം. കർഷകർ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറി, വിത്തുകൾ, കാർഷിക ഉല്പാദന ഉപാധികൾ എന്നിവ ഇവിടെ നിന്ന് ലഭിക്കും.