വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
1394553
Wednesday, February 21, 2024 11:16 PM IST
പെരുവയൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചെറുകുളത്തൂർ പടിഞ്ഞാറില്ലത്ത് കൃഷ്ണൻ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുണ്ടിക്കത്താഴം കോട്ടാം പറമ്പ് റോഡിൽ കഴിഞ്ഞ ഒന്നാം തrയതി പുലർച്ചെയായിരുന്നു അപകടം. ഭാര്യ: അജിത. മക്കൾ: ഷിജി, വിജി. മരുമക്കൾ: അനൂപ്, രജിലേഷ്.