കൊയിലാണ്ടിയിൽ കാറുകൾ കൂട്ടിയിടിച്ചു
1416022
Friday, April 12, 2024 7:15 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം ആറോടുകൂടിയാണ് അപകടം.
കോഴിക്കോട് എയർപോർട്ടിലേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കാറുകൾ റോഡിൽ നിന്ന് മാറ്റിയത്.
റോഡിൽ ലീക്കായ ഓയിലും നീക്കം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, നിധി പ്രസാദ്, സനൽ രാജ്, റിനീഷ്, ഹോം ഗാർഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.