വാ​ക്ക് വി​ത്ത് എം​കെ​ആ​ർ എം.​കെ. രാ​ഘ​വ​ന്‍റെ വി​ജ​യ വി​ളം​ബ​ര​മാ​യി
Friday, April 12, 2024 7:15 AM IST
കോ​ഴി​ക്കോ​ട്: യു​ഡി​വൈ​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച "വാ​ക്ക് വി​ത്ത് എം​കെ​ആ​ർ' അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന്‍റെ വി​ജ​യ വി​ളം​ബ​ര​മാ​യി മാ​റി.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​കൂ​ട്ട​ത്തി​ന്‍റെ​യും യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഗാ​ന്ധി റോ​ഡി​ൽ നി​ന്നും സൗ​ത്ത് ബീ​ച്ചി​ലെ ര​ക്ത സാ​ക്ഷി സ്ഥൂ​പം വ​രെ​യാ​യി​രു​ന്നു ജാ​ഥ. യു​ഡി​എ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്ക് ന​ടു​വി​ലാ​യി സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നും അ​ണി​ചേ​ർ​ന്നു.

സ​മാ​പ​ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മൊ​യ്‌​തീ​ൻ കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന് കു​ന്ന​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം.