മുക്കം അഗ്നിരക്ഷാസേനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭിച്ചു
1425344
Monday, May 27, 2024 7:19 AM IST
മുക്കം: ഫയർഫോഴ്സ് ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി മുക്കം അഗ്നിരക്ഷാസേനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭിച്ചു.
ആഴങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതും ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനും കന്നുകാലികളുടെ രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങളാണ് ലഭിച്ചത്. ഉപകരണങ്ങളിൽ ജീവനക്കാർ പരിശീലനം നടത്തി.
സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗം അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പരിശീലന പരിപാടിയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ അബ്ദുൾ ഷക്കൂർ, പായിസ് അഗസ്ത്യൻ തുടങ്ങിയവർ പങ്കെടുത്തു.