ആ​യു​ർ​വ്വേ​ദ വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Tuesday, September 17, 2024 6:14 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും, ഗ​വ.​ആ​യു​ർ​വ്വേ​ദ ഡി​സ്പെ​ൻ​സ​റി ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​മി​യോ ആ​യു​ർ​വ്വേ​ദ വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പും ചെ​റു​വാ​ടി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റെ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വി​ത ശൈ​ലീ രോ​ഗ നി​ർ​ണ​യ​വും സം​ഘ​ടി​പ്പി​ച്ചു.​


പൊ​റ്റ​മ്മ​ൽ മി​ശ്കാ​ത്തു​ൽ ഹു​ദ മ​ദ്ര​സ​യി​ൽ ന​ട​ന്ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി​സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന,നേ​ത്ര പ​രി​ശോ​ധ​ന , രോ​ഗ നി​ർ​ണ​യം മ​രു​ന്ന് വി​ത​ര​ണം, ഹോ​മി​യോ​പ്പ​തി മെ​ഡി​സി​ൻ കി​റ്റ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.