ബീച്ച് ആശുപത്രി സൂപ്രണ്ട് ഓഫീസ് ബിജെപി ഉപരോധിച്ചു
1460731
Saturday, October 12, 2024 4:31 AM IST
കോഴിക്കോട് : ബീച്ച് ജനറൽ ഹോസ്പ്പിറ്റൽ ഒപികൗണ്ടറിന് മുന്നിലെ മലിന ജലം പ്രശ്നം, ഏഴ് മാസമായി അടച്ച് പൂട്ടിയ കാത്ത് ലാബ്, ഒന്നര വർഷമായി തുറക്കാത്ത കാന്റിന് എന്നീ പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരംകാണണമെന്നാവശ്യപ്പെട്ട് ബിജെപി. നടക്കാവ് മണ്ഡലം കമ്മിറ്റി ബീച്ച് ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.
ഉപരോധം ബിജെപി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.മഴക്കാല ശുചികരണ പ്രവൃത്തി നടത്താതെ ഓടയിലെ മലിനജലം ഒ.പി. കൗണ്ടറിന് മുന്നിലേക്ക് ഒഴുക്കിവിട്ട് പാവപ്പെട്ട രോഗികളെ ദ്രോഹിക്കുന്ന കോർപറേഷന്റെ കൊടുകാര്യസ്ഥതയ്ക്കെതിരെ 18 ന് കോർപറേഷൻ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെമെന്ന് മുന്നറിയിപ്പ് നല്കി.