മയക്കുമരുന്നിനെതിരേ കൂരാച്ചുണ്ടിൽ എൻഡിപിഎസ് റെയ്ഡ്
1461166
Tuesday, October 15, 2024 1:30 AM IST
കൂരാച്ചുണ്ട്: പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓട്ടപ്പാലം ബണ്ട് മേഖല, കല്ലാനോട്, കല്ലാനോട് താഴെ അങ്ങാടി എന്നിവിടങ്ങളിൽ മയക്കുമരുന്നിനെതിരേ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ എൻഡിപിഎസ് റെയ്ഡ് സംഘടിപ്പിച്ചു.
മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിലെ "പ്രിൻസ് ' എന്ന നായയുടെ സഹായത്തോടെയായിരുന്നു പരിശോധന. കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ, എഎസ്ഐമാരായ രഞ്ജിഷ്, ഷെറീന, സിപിഒ ലതീഷ് എന്നിവരും ഡോഗ് സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. റെയ്ഡിൽ കല്ലാനോട് താഴെ അങ്ങാടിയിൽ പൊതു സ്ഥലത്ത് മദ്യപിച്ച മൂന്ന് പേർക്കെതിരേ നിയമ നടപടി സ്വീകരിച്ചു. മദ്യം, മയക്കുമരുന്ന് വില്പനക്കെതിരേ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചു.