മരണവീട് സന്ദര്‍ശിച്ചു മടങ്ങിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
1578285
Wednesday, July 23, 2025 10:12 PM IST
കോഴിക്കോട്: മരണവീട് സന്ദര്‍ശിച്ച സ്കൂട്ടറില്‍ മടങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തില്‍ താമസിക്കുന്ന കപ്പുറം കൊന്തളത്ത് മാറായില്‍ മുജീബിന്റെ (കുവൈത്ത്) മകന് മുഹമ്മദ് ഷറീജ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധ രാത്രി 12 മണിയോടെ പി.സി പാലം ഭാഗത്ത് ബന്ധുവിന്റെ മരണവീട് സന്ദര്‍ശിച്ച് പിതൃസഹോദര പുത്രന് അനസിനോടൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കാക്കൂര്‍ ടൗണില്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കവെ കോഴിക്കോട് ഭാഗത്തുനിന്നും വന്ന കാര്‍ സ്കൂട്ടറില്‍ ഇടിച്ചു. ഷറീജിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടര്‍ ഓടിച്ച അനസ് പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാതാവ്: ഉസ്വത്ത് (അറപ്പീടിക). സഹോദരങ്ങള്‍: ദില്‍നവാസ് (സൗദി), റമീസ്.