സെൻട്രൽ ജയിൽ തടവുകാരൻ മരിച്ചു
1579015
Saturday, July 26, 2025 10:36 PM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന വയോധികൻ അസുഖത്തെ തുടർന്നു മരിച്ചു. ശിക്ഷാ തടവുകാരനായ കണ്ണപുരം സ്വദേശി ബാലനാണ് (84) ന്യുമോണിയ ബാധിച്ച് മരിച്ചത്.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്.