കുളത്തൂർ ഉന്നതി സാംസ്കാരിക നിലയത്തിൽ വൈദ്യുതി ലഭിച്ചു
1579439
Monday, July 28, 2025 5:22 AM IST
പെരുവണ്ണാമൂഴി: പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കുളത്തൂർ ഉന്നതി സാംസ്കാരിക നിലയത്തിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. ലക്ഷങ്ങൾ വകയിരുത്തി നിർമിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വൈദ്യുതി ലഭിക്കാത്തത് അസൗകര്യം സൃഷ്ടിച്ചിരുന്നു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് വയറിംഗ് പൂർത്തിയാക്കിയത്.
വൈദ്യുതി ലഭിച്ചതിന്റെയും വകുപ്പിന്റെ സുവർണ ജൂബിലിയുടെ ഭാഗമായിട്ടുള്ള പ്രവർത്തനവും ഊരുത്സവ ആഘോഷവും പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി.
പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഊര് മൂപ്പൻ ബാലൻ തുവ്വക്കടവിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ഷമീർ, എസ്ടി പ്രൊമോട്ടർ പ്രീതി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയരാജ്, ജില്ലാ വിമുക്തി മിഷൻ കോഓർഡിനേറ്റർ പി.വി. ജിതേഷ് എന്നിവർ നയിച്ചു.