വിദ്യാർഥിനികൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം
1578930
Saturday, July 26, 2025 5:33 AM IST
നാദാപുരം: നാദാപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ തെരുവ് നായകളുടെ പരാക്രമം.
വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് നായയുടെ ആക്രമശ്രമം ഉണ്ടായത്. രണ്ട് കുട്ടികൾക്ക് നേരെയാണ് നായകൾ കുരച്ച് ചാടിയത്. ഒരു കുട്ടി ഓടി രക്ഷപ്പെട്ടു.
പിന്നാലെ എത്തിയ കുട്ടിക്ക് നേരെ അക്രമത്തിന് തുനിഞ്ഞതോടെ വിദ്യാർഥിനി നായകൾക്ക് നേരെ കയ്യിൽ ഉണ്ടായിരുന്ന കുടയും ബാഗും വലിച്ചെറിയുകയായിരുന്നു. ഇതോടെ നായകൾ ഓടി പോവുകയായിരുന്നു. നാദാപുരം ടൗണിലും പരിസരങ്ങളിലും തെരുവ് നായ ശല്യം വർധിച്ചിട്ടുണ്ട്.