നിലംപതിക്കാറായ ഗോതീശ്വരം അങ്കണവാടി : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1578928
Saturday, July 26, 2025 5:33 AM IST
കോഴിക്കോട് : ബേപ്പൂർ ഗോതീശ്വരം ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന നവോദയ അങ്കണവാടി കെട്ടിടം നിലം പതിക്കാറായിട്ടും നഗരസഭ നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്തു.
നഗരസഭാ സെക്രട്ടറി വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 26-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാലപഴക്കത്താൽ നിലം പതിക്കാറായ കെട്ടിടത്തിൽ ഒമ്പത് കുട്ടികൾ പഠിക്കുന്നുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.