ഒയിസ്ക ജില്ലാ സമ്മേളനം
1578711
Friday, July 25, 2025 5:42 AM IST
കോഴിക്കോട്: ഒയിസ്ക ഇന്റര്‍നാഷണല്‍ കോഴിക്കോട് ജില്ലാ സമ്മേളനം സെക്രട്ടറി ജനറല്‍ എം. അരവിന്ദബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എം.ലേഖ അധ്യക്ഷത വഹിച്ചു സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം വിപുലീകരിക്കുന്നതിനായി എല്ലാ ചാപ്റ്ററുകളിലും വനിതാ ഫോറവും യുത്ത് ഫോറവും രൂപീകരിക്കുവാന്‍ തീരുമാനിച്ചു.
സെക്രട്ടറി ജി.കെ.വേണു,ഫിലിപ്പ്.കെ.ആന്റണി, പി.കെ . നളിനാക്ഷന്,വി.പി.ശശിധരന്, കെ. . വിശ്വംഭരന് , ഫൗസിയ മുബെഷീര്,അഡ്വ.കെ.ജയപ്രശാന്ത് ബാബു, കെ. റനീഷ് എന്നിവര്‍ സംസാരിച്ചു.