ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1579012
Saturday, July 26, 2025 10:32 PM IST
കോഴിക്കോട്: മാറാട് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മരണം നടന്ന ദിവസവും ഭര്‍ത്താവുമായി വഴക്കുണ്ടായിരുന്നു. മാറാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.