കോ​ര്‍​പ​റേ​ഷ​നും ബി​പി​സി​എ​ല്ലും ക​രാ​റി​ല്‍ ഇന്ന് ഒ​പ്പുവയ്​ക്കും

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ന്‍റെ ത​ല​വേ​ദ​ന​യാ​യ മാ​ലി​ന്യ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ഞെ​ളി​യ​ന്‍​പ​റ​മ്പി​ല്‍ ബി​പി​സി​എ​ല്‍ സ്ഥാ​പി​ക്കു​ന്ന കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് നി​ര്‍​മാണം ഉ​ട​ന്‍ ആ​രം​ഭി​ക്കും.

പ്ര​തി​ദി​നം 150 ട​ണ്‍ മാ​ലി​ന്യം സം​സ്‌​കരി​ക്കു​ന്ന​തി​ന് ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​ണ് നി​ര്‍​മി​ക്കു​ക. പ്ലാ‍​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​വും ന​ട​ത്തി​പ്പും 25 വ​ര്‍​ഷ​ത്തേ​ക്ക് ബി​പി​സി​എ​ല്‍ (ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പറേ​ഷ​ന്‍ ലി​മി​റ്റ​ഡ്) ആ​യി​രി​ക്കും ന​ട​ത്തു​ക. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി​ട്ടാ​ണ് പ്ലാ​ന്‍റ് നി​ര്‍​മിക്കു​ക. പ്ലാന്‍റ്് നി​ര്‍​മാ​ണ​ത്തി​നാ​യി ഞെ​ളി​യ​ന്‍ പ​റ​മ്പി​ലെ ഏഴ് മു​ത​ല്‍ എട്ട് ഏ​ക്ക​ര്‍ സ്ഥ​ലം ബി​പി​സി​എ​ല്ലിന് പാ​ട്ട​ത്തി​ന് ന​ല്‍​കും.

ബ​യോ​ഗ്യാ​സ് നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന 150 ട​ണ്‍ മാ​ലി​ന്യം പ്ര​തി​ദി​നം കോ​ര്‍​പ​റേ​ഷ​ന്‍ പ്ലാ​ന്‍റി​ല്‍ എ​ത്തി​ച്ചു ന​ല്‍​കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ടു​ത്തു​ള്ള പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് മാ​ലി​ന്യം എ​ത്തി​ക്കാ​നും കോ​ര്‍​പ​റേ​ഷ​ന് ക​ഴി​യും.

ക​രാ​ര്‍ ഒ​പ്പുവ​ച്ച് 24 മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാണം പൂ​ര്‍​ത്തീ​ക​രി​ക്കും.​അ​തേ​സ​മ​യം നി​ല​വി​ല്‍ ഞെ​ളി​യ​ന്‍പ​റ​മ്പി​ല്‍ ജൈ​വ​മാ​ലി​ന്യ സം​സ്‌​കര​ണം ന​ട​ത്തു​ന്ന ബി​ന്‍​ഡ്രോ ക​മ്പോ​സ്റ്റ് പ്ലാ​ന്‍റ് തു​ട​ര്‍​ന്നും അ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും. പ്ലാ​ന്‍റ് നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച ക​രാ​റി​ല്‍ കോ​ര്‍​പ​റേ​ഷ​നും ബി​പി​സി​എ​ല്ലി​നും ഇന്ന് ​ഒ​പ്പുവയ്ക്കും.

രാ​വി​ലെ 9.30ന് ​മ​ല​ബാ​ര്‍ പാ​ല​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ , എം.​കെ രാ​ഘ​വ​ന്‍ എം​പി , എം​എ​ല്‍​എ​മാ​ര്‍ പ​ങ്കെ​ടു​ക്കും. പ്ലാ​ന്‍റ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി ആ​യി​രു​ന്ന ജൈ​വ​മാ​ലി​ന്യ പ്ര​ശ്‌​ന​ത്തി​ന് ഇ​തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.