കൊടുവള്ളി ടൗണില്‍ ട്രാഫിക് പരിഷ്കരണം
1578936
Saturday, July 26, 2025 5:33 AM IST
കൊടുവള്ളി: ദേശീയപാത 766ന്റെ ഭാഗമായ കൊടുവള്ളി ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം യാത്രക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇവിടെ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തി. പ്രധാന തീരുമാനങ്ങള്‍:
കോഴിക്കോട് ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം ബസ് സ്റ്റാന്റില്‍ കയറ്റാതെ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം നിറുത്തി ആളെ കയറ്റണം.ബസ് സ്റ്റാന്റ് മുതല്‍ എസ്ബിഐ ബാങ്ക് ആല്‍മരം വരെ ഇരുവശത്തുമുള്ള പാര്‍ക്കിംഗ് നിരോധിച്ചു.
ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം മാനിപുരം റോഡില്‍ ആര്‍ഇസി റോഡ് ജംഗ്ഷനില്‍ വണ്‍വേ ആയി വാഹനങ്ങള്‍ കടത്തിവിടും. ആര്‍ഇസി റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ മുക്കിലങ്ങാടി വഴി ആര്‍ഇസി റോഡിലേക്ക് പ്രവേശിക്കണം. കൊടുവള്ളി -നരിക്കുനി റോഡില്‍ കിഴക്കോത്ത് പാലം വരെ വാഹന പാര്‍ക്കിംഗിന് ഉപയോഗപ്പെടുത്താം.