തെരുവ് നായ ശല്ല്യം അവസാനിപ്പിക്കണം: കേരള കോൺഗ്രസ്-എം
1578937
Saturday, July 26, 2025 5:36 AM IST
തിരുവമ്പാടി: തെരുവ് നായശല്ല്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഉടമസ്ഥരില്ലാതെ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ ദയാവധം നടത്താനുള്ള ഉത്തരവ് ഉണ്ടാകണമെന്ന് കേരള കോൺഗ്രസ്-എം തിരുവമ്പാടി മണ്ഡലം നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോയി മ്ളാക്കുഴി അധ്യക്ഷത വഹിച്ചു. സിജോ വടക്കേൻതോട്ടം, ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, സണ്ണി പുതു പറമ്പിൽ, ആൻസി സെബാസ്റ്റ്യൻ, അനിൽ പുതുപറമ്പിൽ, സന്തോഷ് തറയിൽ, ശ്രീധരൻ പുതിയോട്ടിൽ, നാരായണൻ മുട്ടുചിറ, ബാജി മാതാളികുന്നേൽ, സുനിൽ ചാരുപ്ളാക്കൽ, ബിജു പുളിയാശേരി എന്നിവർ പ്രസംഗിച്ചു.