2.188 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍
1578704
Friday, July 25, 2025 5:32 AM IST
കോഴിക്കോട്: ഒഡിഷയില്‍നിന്ന് കോഴിക്കോട്ടേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വില്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി അറസ്റ്റില്‍. 2.188 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ ഗഞ്ചം ജില്ലയിലെ മുനിഗഡി ഗംഗാപൂര്‍ സ്വദേശി ലക്ഷ്മണ് നായകാ (35)ണ് കോഴിക്കോട് കോര്പറേഷൻ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് എക്സൈസിന്റെ പിടിയിലായത്.
കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രഹ്ലാദന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി. രാജേഷ്, ടി.വി. റിഷിത് കുമാര്‍, സിഇഒമാരായ പ്രജിത്ത്, അനന്തു വിജയന്, സിഇഒ ഡ്രൈവര്‍ ഹിതിന് ദാസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.