പൂവാറൻതോട്ടിൽ കാട്ടാന കൃഷി നശിപ്പിച്ചു
1578929
Saturday, July 26, 2025 5:33 AM IST
കൂടരഞ്ഞി: പൂവാറൻതോട്ടിൽ വീണ്ടും കാട്ടാന ശല്യം. കോഴനാതടത്തിൽ മാത്യുവിന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ജാതിയും, വാഴയും, കമുകും, മരച്ചീനിയും ഉൾപ്പെടെയുള്ള കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.
കാട്ടാനശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഭയമാണെന്ന് വീട്ടുകാർ പറഞ്ഞു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.