മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഭാഗമായി സൈക്ലിംഗ് നടത്തി
1578699
Friday, July 25, 2025 5:32 AM IST
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഭാഗമായി കാലിക്കട്ട് ബൈക്കേഴ്സ് ക്ലബും, അരീക്കോട് കെഎൽ പത്തു പെടലേഴ്സ് ക്ലബിന്റെ താരങ്ങളും സൈക്ക്ലിംഗ് നടത്തി.
ഡിടിപിസി സിഇഒ ബിനു കുര്യയാക്കോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ ചേമ്പർ ഇന്റർനാഷണൽ വെസ്റ്റ് കോടഞ്ചേരി റാലിക്ക് സ്വീകരണം നൽകി. റാലിയിൽ പങ്കെടുത്തവർക്ക് സ്നേഹവിരുന്ന് നൽകി. സീനിയർ ചേമ്പർ പ്രസിഡന്റ് ജോയ് മോളത്, സെക്രട്ടറി ഫ്രാൻസിസ് മുണ്ടാട്ടിൽ, ട്രഷറര്‍ ഷാജു എന്നിവർ പ്രസംഗിച്ചു.
ക്ലബ് മെമ്പേഴ്സിന്റെ സഹകരണത്തോടെ സ്നേഹ വിരുന്ന് നൽകി.