യൂത്ത് കോൺഗ്രസ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു
1579067
Sunday, July 27, 2025 5:06 AM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയകെട്ടിടം പൊളിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനിയെ ഉപരോധിച്ചു.
കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് സ്കൂൾ ഹെഡ്മാസ്റ്ററും പിടിഎ യും രേഖാമൂലം അറിയിപ്പ് നൽകിയിട്ടും കോർപറേഷൻ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ഉപരോധം നടത്തിയത്.
അനുമതി ലഭിക്കാത്തത് കൊണ്ടാണ് കെട്ടിടം പൊളിക്കാത്തതെന്ന് സെക്രട്ടറി സമരക്കാരോട് പറഞ്ഞു. സമരത്തിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം. ഷിബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി. നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി. എം, ആഷിക്ക്, എന്നിവർ നേതൃത്വം നൽകി.