വയോജന ദിനം ആഘോഷിച്ചു
1579437
Monday, July 28, 2025 5:22 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആഘോഷിച്ചു. വാർധക്യ സഹജമായ രോഗങ്ങളാലും ശാരീരിക ക്ലേശങ്ങളാലും വീടുകളിൽ കഴിഞ്ഞിരുന്ന മാതാപിതാക്കൾക്കും മറ്റും ആശ്വാസവും സന്തോഷവും നൽകിയ പരിപാടിക്ക് വികാരി ഫാ. പ്രിയേഷ് തേവടിയിലിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയോടെയാണ് തുടക്കം കുറിച്ചത്.
പലർക്കും വളരെ നാളുകളുടെ ഇടവേളക്കു ശേഷമാണ് ദേവാലയത്തിലെത്തി കുമ്പസാരിക്കാനും വിശുദ്ധ കുർബാനയിൽ സംബന്ധിക്കാനും അവസരമൊരുങ്ങിയത്. എത്തിയ 27 വയോധികർക്ക് ഫാ. പ്രിയേഷ് തേവടിയിൽ ഉപഹാരവും നൽകി.
പാരീഷ് കമ്മിറ്റി ഭാരവാഹികളായ സാബു പുളിക്കൽ, റിജോയ് ചന്ദ്രൻകുന്നേൽ, ജോസ് കുട്ടി പുരയിടത്തിൽ, സൈമൺ ചേരോലിക്കൽ, ബിനു കാലായിൽ, ഷിജു തോണക്കര, ദേവാലയ ശുശ്രൂഷി ജോസ് ചക്കാലക്കൽ, സിസ്റ്റർ ദീപ എന്നിവരും വിൻസന്റ് ഡി പോൾ, മാതൃവേദി, ചെറുപുഷ്പം മിഷൻ ലീഗ് അംഗങ്ങളും നേതൃത്വം നൽകി.