തെരുവ് നായ ശല്യം: സെക്രട്ടറിയേറ്റിനുമുന്നില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ സമരത്തിന്
1578708
Friday, July 25, 2025 5:42 AM IST
കോഴിക്കോട്: തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ( കോര്‍വ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തും.
തെരുവ് നായ ശല്യം കാരണം സംസ്ഥാനത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് സമരമെന്ന് സംസ്ഥാന പ്രസിഡന്റ് മുരളീധരന് പുതുക്കുടി പറഞ്ഞു. വന്യ മൃഗ ആക്രമണം, പൊതു വിതരണ സംവിധാനം മെച്ചപ്പെടുത്തി വിലക്കയറ്റം തടയല്‍, കെഎസ്ഇബി സോളാര്‍ നയം തുടങ്ങിയ വിഷയങ്ങളിലും അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് സമരം.റസിഡന്റ്സ് അപ്പെക്സ് കൌണ്‍സില്‍ ഓഫ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ്എം.കെ.ബീരാന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നൗഷാദ് എടവണ്ണ, കെ.പി.ജനാര്ദനന്, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ.ലീല, ജില്ലാ ട്രഷറര്‍ ടി.എം.ബാലകൃഷ്ണന്, സംസ്ഥാന കൗണ്‍സിലര്‍മാരായ എം.പി. രാമകൃഷ്ണന്, അഡ്വ.കെ.എം.കാദിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.