കൊടിയത്തൂരിലെ സ്കൂളുകളിൽ സുരക്ഷ പരിശോധന നടത്തി
1578710
Friday, July 25, 2025 5:42 AM IST
മുക്കം: കാലവർഷം ശക്തമാവുകയും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്കൂൾ കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്ത സാഹചര്യത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ സ്കൂളുകളിൽ പരിശോധന നടത്തി. ഭരണസമിതി തീരുമാനപ്രകാരമായിരുന്നു പരിശോധന.
പഞ്ചായത്തിലെ സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് സമിതി കൂടിയിട്ടുണ്ടൊയെന്നും കുട്ടികളുമായി ബന്ധപ്പെട്ട് സ്കൂളുകളിലും അങ്കണവാടികളിലും അപകടമായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ, ലൈനുകൾ, കമ്പികൾ മറ്റ് പ്രശ്നങ്ങൾ എന്നിവ സംഘം പരിശോധിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ, പഞ്ചായത്ത് മെമ്പർ ടി.കെ. അബൂബക്കർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ഭരണ സമിതിക്ക് കൈമാറി.