ഡോ.എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രസേവാ പുരസ്കാരം പ്രഖ്യാപിച്ചു
1578938
Saturday, July 26, 2025 5:36 AM IST
കോഴിക്കോട്: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഡോ.എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രസേവാ പുരസ്കാരം പ്രഖ്യാപിച്ചു.
14 പേര്‍ക്കാണ് പുരസ്കാരം. കലാമിന്റെ പത്താം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് പുരസ്കാരം.27ന് കോഴിക്കോട് വ്യാപാരഭവനില്‍ അഹമ്മദ് േദവര്േകാവില് എംഎല്‍എ, കവി പി.െക. ഗോപി, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് എന്നിവര്‍ സംബന്ധിക്കുമെന്ന് പ്രസിഡന്റ് ഡോ. ബി. ലൂയിസ് വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.
പ്രായമായവര്‍ മുതല്‍ കുട്ടികളെവരെ ഉള്‍പ്പെടുത്തി 101 പേര് എഴുതിയ കവിതാസമാഹാരം പി.കെ. ഗോപി പ്രകാശനം ചെയ്യും.