വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രമം: യുവാവിനെ പോലീസ് പിടികൂടി
1578454
Thursday, July 24, 2025 5:17 AM IST
കോഴിക്കോട്: തലക്കുളത്തൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
തലക്കുളത്തൂര്‍ സ്വദേശി കാണിയാം കുന്ന് മലയില്‍ അസ്ബിന്‍ (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകിട്ടാണ് പരാതിക്കാധാരമായ സംഭവം നടന്നത്. തലക്കുളത്തൂര്‍ സ്വദേശിനിയുടെ വീട്ടില്‍ പ്രതി മാരകായുധവുമായി എത്തി.
വാതില്‍ പൊളിച്ചു അകത്തു കയറി യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വീട്ടിലെ ഫര്‍ണിച്ചറും ടിവിയും പൊട്ടിക്കുകയും ചെയ്തു.
എലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ പ്രജുകുമാര്‍, സന്തോഷ് , സീനിയര്‍ സിപിഒ രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.