സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
1579066
Sunday, July 27, 2025 5:06 AM IST
കോഴിക്കോട്: കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചു പണിയാനുള്ള നഗരസഭ തീരുമാനത്തെ തുടര്‍ന്ന് ലഭിച്ച പരിതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.
മാര്‍ക്കറ്റ് ഒരുമിച്ച് പൊളിക്കരുതെന്നും ഭാഗികമായി പൊളിച്ച് പുനര്‍നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തൊഴാളികളുടെ ജോലി സുരക്ഷക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അവര്‍ പരാതിപ്പെട്ടു. പുതുക്കിപണിയാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തില്‍ കോഴിക്കച്ചവടക്കാര്‍ക്ക് ഇടമുണ്ടാകില്ലെന്ന ആശങ്കയും ഇവര്‍ പങ്കുവച്ചു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.രാജീവന്, കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
മാര്‍ക്കറ്റിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കുന്നതിന് ബന്ധപ്പെട്ടവരുമായി സംസാരിച്ച് കൃത്യമായ കാര്യങ്ങള്‍ മനസിലാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഞ്ചംഗ സമിതിയെ നിയോഗിച്ചു. പത്ത് ദിവസത്തിനുള്ളി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.