യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
1579317
Sunday, July 27, 2025 11:25 PM IST
കൊയിലാണ്ടി: കാപ്പാട് സ്വദേശിയായ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കാട്ടിലെ പീടിക സൈൻ വീട്ടിൽ പാടത്തോട് ഉമ്മർകോയുടെയും കാരാട്ട് ഹസ്രത്തിന്റെയും മകൻ അഹ്മദ് റബാഹ് (18) ആണ് മുങ്ങിമരിച്ചത്. കല്ലായിയിലെ സുഹൃത്തിന്റെ വീട്ടിനടുത്തുള്ള നീന്തൽ കുളത്തിൽ നീന്തൽ പഠിക്കവെ മുങ്ങി പോവുകയായിരുന്നു.
ഇന്നലെ പുലർച്ചയാണ് കാട്ടിലെ പീടികയിലെ വീട്ടിൽനിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള പൊക്കാവ് കുളത്തിലാണ് റബാഹ് കുളിക്കാൻ ഇറങ്ങിയത്. ട്യൂബ് ഉപയോഗിച്ച് നീന്തുന്നതിനിടയിൽ മുങ്ങിതാഴുകയായിരുന്നു. മീഞ്ചന്ത ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാത്തറ പികെ കോളജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിയാണ്. സഹോദരങ്ങൾ: റോഷൻ, റജ, റോസിൻ, റിവ. കബറടക്കം ഇന്ന് 8.30 ന് ചീനിച്ചേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ.