നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു
1579440
Monday, July 28, 2025 5:22 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഭരണസമിതി യോഗം ചേരാൻ പറ്റാത്ത സ്ഥിതിയായിരുന്നു കോൺഫറൻസ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചത്. ഡയസ്, കസേരകൾ, നിലത്തെ ടൈലുകൾ തുടങ്ങിയവയെല്ലാം മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസൻ, യു.പി. മമ്മദ്, ടി.കെ. അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി അനസ്, മുൻ സെക്രട്ടറി ടി. ആബിദ തുടങ്ങിയവർ പ്രസംഗിച്ചു.