ടൂറിസം കേന്ദ്രങ്ങളോടുള്ള അവഗണന: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
1579442
Monday, July 28, 2025 5:22 AM IST
കൂരാച്ചുണ്ട്: ടൂറിസം കേന്ദ്രങ്ങളോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുന്നു. തോടിക്കടവ് ടൂറിസം കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനെതിരേയും കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിലെ അസൗകര്യങ്ങൾക്കെതിരേയുമാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ടൂറിസം മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർക്കണം, തോണിക്കടവിൽ ബോട്ട് സർവീസ് ആരംഭിക്കണം, ഇവിടെ പൂന്തോട്ടങ്ങൾ നിർമിക്കണം, കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തുന്നത്.
നടപടി സ്വീകരിക്കാത്ത പക്ഷം വരുന്ന മാസം രണ്ടാം വാരത്തിൽ പ്രത്യക്ഷ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും നേതാക്കൾ അറിയിച്ചു.