പ്രതിഭ സംഗമം സംഘടിപ്പിച്ചു
1579443
Monday, July 28, 2025 5:22 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ചു.
ഡോ. ആനീ വർഗീസ് ഉപഹാരങ്ങൾ നൽകി. വായനശാല പ്രസിഡന്റ് പി.എസ്. വിപിൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി കെ. ശൈലേഷ്, ബാലവേദി കൺവീനർ കെ. ലൈല, പി.എസ്. സ്മിത, എൻ. ദിനേശൻ, പ്രസീദ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.